എം.ജി ബിരുദ ഏകജാലകം; ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
എം.ജി ബിരുദ ഏകജാലകം; ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്സുകളില്‍ പ്രവേശത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് ഓണ്‍ലൈനില്‍ ഫീസ് അടച്ച് താത്കാലിക പ്രവേശനം നേടാം. താത്കാലിക പ്രവേശനത്തിന് കോളജുകളില്‍ പോകേണ്ടതില്ല. ഓണ്‍ലൈനില്‍ ലഭിക്കുന്ന അലോട്ട്മെന്‍റ് മെമ്മോ ജൂണ്‍ 22ന് മുന്‍പ് കോളജുകളിലേക്ക് ഇ മെയില്‍ ചെയ്ത് താത്കാലിക പ്രവേശനം ഉറപ്പുവരുത്തണം. പ്രവേശനം ഉറപ്പാക്കിയതിന്‍റെ രേഖയായി കണ്‍ഫമേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
സ്ഥിര പ്രവേശനം നേടുന്നതിന് കോളേജുകളില്‍ നേരിട്ടെത്തി ട്യൂഷന്‍ ഫീസ് അടയ്ക്കണം. ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്‍റ് ലഭിച്ചവര്‍ സ്ഥിര പ്രവേശനം എടുക്കണം. ഇവര്‍ക്ക് താത്കാലിക പ്രവേശനം എടുക്കുന്നതിന് ക്രമീകരണമില്ല.
ജൂണ്‍ 22ന് വൈകുന്നേരം നാലിനു മുന്‍പ് ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം അലോട്ട്മെന്‍റ് ഉറപ്പാക്കാത്തവരുടെയും അലോട്ട്മെന്‍റ് റദ്ദാകും. പ്രവേശനവുമായി ബന്ധപ്പെട്ട് പരാതികള്‍ സര്‍വകലാശാലയ്ക്ക് നല്‍കുന്നതിന് കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് കൈവശം ഉണ്ടായിരിക്കണം.
ജൂണ്‍ 23ന് ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും സൗകര്യമുണ്ടാകും. പുതുതായി ഓപ്ഷനുകള്‍ ചേര്‍ക്കാന്‍ കഴിയില്ല.