കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി എസ് എൻ എൽ ഓഫീസിലേക്ക് മാർച്ച് നടത്തി
ബി എസ് എൻ എൽ ഓഫീസ് മാർച്ച് നടത്തി
കാഞ്ഞിരപ്പള്ളി: കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി എസ് എൻ എൽ ഓഫീസിലേക്ക് മാർച്ച് നടത്തി.കേന്ദ്ര സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെയായിരുന്നു മാർച്ച്.സി ഐ ടി യു കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി പി കെ നസീർ ഉൽഘാടനം ചെയ്തു.കെ എൻ ദാമോദരൻ,, കെ സി സോണി, പി കെ സുധീർ, കെ എൻ സോമരാജൻ, എം എസ് മണിയൻ, കെ എം നാസർ, ഗ്രേസി ജോണി എന്നിവർ സംസാരിച്ചു.പേട്ട. ഗവ.ഹൈസ്കൂൾപടിക്കൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്.
ചിത്രവിവരണം: കേന്ദ്ര സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടി യു ) നേതൃത്വത്തിൽ നടത്തിയ ബി എസ് എൻ എൽ ഓഫീസ് മാർച്ച് സി ഐ ടി യു കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി പി കെ നസീർ ഉൽഘാടനം ചെയ്യുന്നു.