നിയോജക മണ്ഡലം – താലൂക്കാസ്ഥാനമായ കാഞ്ഞിരപ്പള്ളി മുൻസിപ്പാലിയാക്കണമെന്ന് കാഞ്ഞിരപ്പള്ളി വികസന സമിതി യോഗം
കാഞ്ഞിരപ്പള്ളി മുൻസിപ്പാലിറ്റിയാക്കണം
കാഞ്ഞിരപ്പള്ളി: നിയോജക മണ്ഡലം – താലൂക്കാസ്ഥാനമായ കാഞ്ഞിരപ്പള്ളി മുൻസിപ്പാലിയാക്കണമെന്ന് കാഞ്ഞിരപ്പള്ളി വികസന സമിതി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.
ജില്ലയിലെ മറ്റ് നാല് താലൂക്കാസ്ഥാനങ്ങളും മുൻസിപ്പാലിറ്റിയായിട്ട് കാലങ്ങളായി .1987 ലെ നായനാർ സർക്കാരിൻ്റെ കാലത്ത് അന്നത്തെ നിയമസഭാംഗമായിരുന്ന കെ ജെ തോമസിൻ്റെ ശ്രമഫലമായി കാഞ്ഞിരപ്പള്ളി മുൻസിപ്പാലിറ്റിയാക്കിയെങ്കിലും പിന്നീട് വന്ന യു ഡി എഫ് സർക്കാർ പഞ്ചായത്തായി തരംതാഴ്ത്തുകയായിരുന്നു.യോഗം ചൂണ്ടി കാട്ടി. ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ അധ്യക്ഷനായി.അഡ്വ.എംഎറി ബിൻ ഷാ, പഞ്ചായത്ത് അoഗം സുമി ഇസ്മായിൽ, വി എസ് സലേഷ് വടക്കേടത്ത്, വി പി ഷിഹാബുദ്ദീൻ വാളിക്കൽ, നൗഷാദ് ബംഗ്ലാവു പറമ്പിൽ, എം കെ സജി ലാൽ എന്നിവർ സംസാരിച്ചു.