കേരള സംസ്ഥാന പിന്നാക്കവിഭാഗവികസന കോർപ്പറേഷന്റെ വായ്പയ്ക്ക് അപേക്ഷിക്കാം
വായ്പയ്ക്ക് അപേക്ഷിക്കാം
കോട്ടയം: കേരള സംസ്ഥാന പിന്നാക്കവിഭാഗവികസന കോർപ്പറേഷന്റെ കാഞ്ഞിരപ്പള്ളി ഓഫീസിൽ നിന്ന് കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ താമസിക്കുന്ന മറ്റു പിന്നാക്ക വിഭാഗത്തിലും മതന്യൂനപക്ഷ വിഭാഗത്തിലുള്ളവർക്കും കുറഞ്ഞ പലിശനിരക്കിൽ വായ്പ അനുവദിക്കുന്നു. സ്വയം തൊഴിൽ, വീട് അറ്റകുറ്റപ്പണി, വിവാഹം, വിദ്യാഭ്യാസം മുതലായ ആവശ്യങ്ങൾക്കും ഉദ്യോഗസ്ഥർക്കു പുതിയ വാഹനം വാങ്ങുന്നതിനും വ്യക്തിഗത ആവശ്യങ്ങൾക്കുമാണ് വായ്പ അനുവദിക്കുന്നത്. അപേക്ഷകന്റെ പ്രായപരിധിയും വാർഷിക കുടുംബ വരുമാനവും മാനദണ്ഡമാകും. അപേക്ഷഫോറം കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ജംഗ്ഷനിലെ ഓഫീസിൽനിന്ന് 30 രൂപ അടച്ച് കൈപ്പറ്റാം. വിശദവിവരത്തിന് ഫോൺ: 04828 203330, 293900.