നെടുംകുന്നം കറുകച്ചാൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കം
കറുകച്ചാൽ :നെടുംകുന്നം കറുകച്ചാൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും കേട്ടതി നെ തുടർന്ന് നാട്ടുകാർ പരിഭ്രാന്തിയിലായി
ഇന്നലെ രാത്രി 9.55 നായിരുന്നു സംഭവം
ഇടിമുഴക്കത്തിന്റെ സമാനമായി സെക്കന്റുകൾ നീണ്ടുനിന്ന മുഴക്കത്തോടൊപ്പം നിലത്ത് നിന്നും തരിപ്പ് അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു
ജനാലകളും വീട്ടുസാധനങ്ങളും കുലുങ്ങിയപ്പോഴാണ് പലരും വിവരമറിഞ്ഞത്.
തുടർന്ന് ആളുകൾ വീടിന് പുറത്തിറങ്ങി.
എരുമേലി ചേനപ്പാടിയിൽ കഴിഞ്ഞ മാസം ഒടുവിൽ പകലും രാത്രിയിലും ഭൂമിയ്ക്കുള്ളിൽ നിന്ന് മുഴക്കം കേട്ടിരുന്നു സംഭവത്തിൽ വിദഗ്ധ സംഘം പഠനവും നടത്തിയിരുന്നു