അമല്‍ജ്യോതി കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം വഴിതെറ്റിക്കുവാന്‍ ഗൂഡശ്രമം
കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം വഴിതെറ്റിക്കുവാന്‍ ഗൂഡശ്രമം.ശ്രദ്ധ പേഴ്‌സണല്‍ ഇഷ്യൂ കൊണ്ട് ആത്മഹത്യ ചെയ്തതെന്ന് നിരന്തരം വീഡിയോ ചെയ്യുന്ന പെരുവന്താനം സ്വദേശിയായ പെണ്‍കുട്ടിക്കെതിരെയും ശ്രദ്ധയുടെ കൂട്ടുകാരിയെ കൊണ്ട് വ്യാജപ്രസ്താവന ചെയ്യിച്ച ഭാരവാഹികള്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യം ശക്തമാകുന്നു.
https://www.instagram.com/reel/CtR1B2fOEBo/?igshid=NjFhOGMzYTE3ZQ==
കാഞ്ഞിരപ്പള്ളിയില്‍ ഒരു യുവജന സംഘടന നടത്തിയ സമരത്തില്‍ അങ്ങേയറ്റം പ്രകോപനപരമായി സംസാരിച്ച പെരുവന്താനം സ്വദേശിനിയുടെ പ്രസംഗം കേട്ടുനിന്ന് ആസ്വദിക്കുക മാത്രമാണ് കാഞ്ഞിരപ്പള്ളി പോലീസ് ചെയ്തത്. ഈ പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാമില്‍ ചെയ്തിരിക്കുന്ന വീഡിയോയില്‍ ശ്രദ്ധ പേഴ്‌സണ്‍ല്‍ ഇഷ്യൂ കൊണ്ട് ആത്മഹത്യ ചെയ്തുവെന്ന് സ്ഥാപിച്ചെടുക്കുവാന്‍ നിരന്തരശ്രമിമാണ് നടത്തുന്നത് ഇത് ക്രൈംബ്രാഞ്ച് അന്വേഷണത്തെ വഴിതെറ്റിക്കുവാനാണെന്നാണ്.ഇന്ന് നടന്ന സമരത്തില്‍ പങ്കെടുത്തവരും ചൂണ്ടികാട്ടിയത്. കാഞ്ഞിരപ്പള്ളിയില്‍ സംഘടിപ്പിച്ച സമരത്തില്‍ കോളേജ് അധികൃതരെ വെള്ളപൂശുവാന്‍ വേണ്ടി ശ്രദ്ധയുടെ കൂട്ടുകാരിയെ കൊണ്ട് ചില മത ചാനലുകള്‍ക്ക് ബൈറ്റ്‌സ് നല്‍കിയിരുന്നു. ശ്രദ്ധ ലാബില്‍ ഇരുന്ന് വീഡിയോ കണ്ടത് മൂന്നുതവണ പിടികൂടിയെന്നും തുടര്‍ന്നാണ് ഫോണ്‍ വാങ്ങിവെച്ചതെന്നുമാണ് വീഡിയോയില്‍ പറയുന്നത്.എന്നാല്‍ ഇതേ പെണ്‍കുട്ടി തന്നെ കൂട്ടുകാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ..വീട്ടിലിരുന്ന തന്നെ സംഘടനാ ഭാരവാഹികള്‍ നിര്‍ബന്ധിപ്പിച്ച് സമരത്തില്‍ പങ്കെടുപ്പിക്കുകയും അനുകൂലമായി പറയിപ്പിക്കുകയുമായിരുന്നുവെന്നാണ് പറയുന്നത്. ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.