അമൽ ജ്യോതി കോളജിൽ ആത്മഹത്യ ചെയ്ത ശ്രദ്ധയുടെ കുടുംബം ഇന്ന് കോളജിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിൽ ആത്മഹത്യ ചെയ്ത ശ്രദ്ധയുടെ കുടുംബം ഇന്ന് കോളജിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും. തൃപ്പൂണിത്തുറയിലെ ശ്രദ്ധയുടെ ജന്മനാട്ടിൽ നിന്ന് നിരവധി പേരും ധർണ്ണയിൽ പങ്കെടുക്കും.
പൊലീസ് മാനേജ്മെന്റിന് ഒപ്പമാണെന്ന് ആരോപിച്ച കുടുംബം ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞിരുന്നു. അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കണം എന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ.