കൂട്ടിക്കലിൽ പ്രളയബാധിതർക്കായി കുടുംബശ്രീ നിർമിച്ച വീടുകളുടെ താക്കോൽ ദാനം
കൂട്ടിക്കലിൽ പ്രളയബാധിതർക്കായി
കുടുംബശ്രീ നിർമിച്ച
വീടുകളുടെ താക്കോൽ ദാനം
കോട്ടയം: കൂട്ടിക്കൽ പ്രളയ ബാധിതർക്കായി കുടുംബശ്രീ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ഇന്ന് (ജൂൺ 13) രാവിലെ 10 മണിക്ക് കൂട്ടിക്കൽ ബഡായിൽ ഓഡിറ്റോറിയത്തിൽ സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നിർമിച്ച മൂന്ന് വീടുകളുടെയും ഏറ്റുമാനൂർ സി. ഡി.എസിന്റെ നേതൃത്വത്തിൽ നിർമിച്ച ഒരു വീടിന്റെയും താക്കോൽദാനമാണ് നടക്കുന്നത്.
ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷനാവും. കുടുംബശ്രീ ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ അഭിലാഷ് സി. ദിവാകർ പദ്ധതി വിശദീകരണം നടത്തും. കുടുംബശ്രീ വനിതാ കൺസ്ട്രക്ഷൻ യൂണിറ്റുകൾക്കുള്ള അംഗീകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നൽകും. വീടുകൾ നിർമിച്ചു നൽകിയ എക്സാത്ത് ആലപ്പുഴയ്ക്കുള്ള അംഗീകാരം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നൽകും.
ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്ജ്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സിന്ധു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് അഞ്ജലി ജേക്കബ്, ഏറ്റുമാനൂർ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വിജി ജോർജ്ജ് ചാവറ, കൂട്ടിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി ജോസ്, കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി സുധീർ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്.മോഹനൻ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജേക്കബ് ചാക്കോ, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എസ്. സജിമോൻ, കെ.എൻ. വിനോദ്, എം.വി. ഹരിഹരൻ, ബിജോയ് ജോസ്, ആന്റണി അഗസ്റ്റിൻ, രജനി സലിലൻ, സൗമ്യ ഷെമീർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരിജാ കുമാരി അയ്യപ്പൻ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രകാശ് ബി.നായർ, കൂട്ടിക്കൽ കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ.കെ. സിന്ദുമോൾ, ഏറ്റുമാനൂർ നഗരസഭ സി.ഡി.എസ്. ചെയർപേഴ്സൺ അമ്പിളി ബേബി, കൂട്ടിക്കൽ കുടുംബശ്രീ ചെയർപേഴ്സൺ ആശ ബിജു, സി.ഡി.എസ്. അംഗങ്ങളായ ജലജ ഷാജി, ഉഷാ സോമരാജൻ, ബിന്ദു രവീന്ദ്രൻ, ജോളി ജോസഫ്, ഷീല വാസു, താര കുശൻ, സരസ്വതി ബാലകൃഷ്ണൻ, ജോമോൾ മനോജ്, ഗീത സുനിൽ, സുലോചന സുകുമാരൻ, ബിന്ദു ഷാജി എന്നിവർ പങ്കെടുക്കും.