കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ കാറിടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം
കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ കാറിടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം.
ആനക്കല്ല് ഗവ.എൽ പി സ്കൂളിലെ യു.കെ. ജി വിദ്യാർത്ഥി ആനക്കല്ല് പുരയിടത്തിൽ ഹെവൻ രാജേഷ് (4) ആണ് മരിച്ചത്.
വൈകിട്ട് 4 മണിയോടെയായിരുന്നു.അപകടം .
സ്കൂള് വിട്ട് വീട്ടിലേയ്ക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ആനക്കല്ല് തടിമില്ലിന് സമീപം വച്ച് കുട്ടിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.
റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടൻ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.