ദേശീയ ലോക് അദാലത്ത് : 24586കേസുകൾ തീർപ്പാക്കി
ദേശീയ ലോക് അദാലത്ത് :
24586കേസുകൾ തീർപ്പാക്കി
കോട്ടയം : കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്കു ലീഗൽ സർവീസസ് കമ്മറ്റികളുടെ നേതൃത്വത്തിൽ ശനിയാഴ്ച (ജൂൺ 10) നടത്തിയ ദേശീയ ലോക് അദാലത്തിൽ 24586 കേസുകൾ തീർപ്പാക്കി. കോടതികളിൽ നിലവിലുള്ള കേസുകളും ഇതര തർക്കങ്ങളുമാണ് അദാലത്തിൽ പരിഗണിച്ചത്. 16,75, 52787രൂപ(പതിനാറു കോടി എഴുപത്തിയഞ്ചു ലക്ഷത്തി അൻപത്തി രണ്ടായിരത്തി എഴുനൂറ്റി എൺപത്തിയേഴ് ) യാണ് വിവിധ കേസുകളിലായി വിധിച്ചത്. ആകെ 33,339 കേസുകളാണ് പരിഗണിച്ചത്. തീർപ്പാക്കിയ കേസുകളിൽ 23481 എണ്ണം പെറ്റി കേസുകൾ ആണ്. കോടതിയിൽ നിലവിലുള്ള 485 കേസുകളും അദാലത്തിൽ പരിഹരിച്ചു. ബാങ്ക് റിക്കവറി , വാഹനാപകട കേസുകൾ, വിവാഹം , വസ്തു തർക്കങ്ങൾ, രജിസ്ട്രേഷൻ വകുപ്പിലെ അണ്ടർ വാല്യൂ വേഷൻ കേസുകൾ എന്നിവയാണ് അദാലത്തിൽ പരിഗണിച്ചത്. ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ എൻ. ഹരികുമാർ , ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജി യുമായ രാജശ്രീ രാജ്ഗോപാൽ എന്നിവർ നേതൃത്വം നൽകി