കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു
കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞിരപ്പള്ളി യൂണിറ്റിൻ്റെയും, കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ കാഞ്ഞിരപ്പള്ളിയുടെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു.കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ പരിഷത്ത് മേഖലാ പ്രസിഡണ്ടും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ കെ.എൻ.രാധാകൃഷ്ണപിള്ള ആമുഖ പ്രഭാഷണം നടത്തി.ബി.എഡ് സെൻ്റർ അദ്ധ്യാപിക സനീറ അദ്ധ്യക്ഷയായി.അദ്ധ്യാപക വിദ്ധ്യാർഥികളായ സെബാസ്റ്റ്യൻ ആൻ്റണി,റോബി രാജു എബ്രഹാം, സുമിത എം.എസ്,ഡോണ മരിയ ജോസഫ്, പിള്ളൈ വീണ വേണുധർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.പരിഷത്ത് ജില്ലാ കമ്മറ്റിയംഗം അഡ്വ.എം.എ.റിബിൻ ഷാ, മേഖല സെക്രട്ടറി എൻ.സോമനാഥൻ, യൂണിറ്റ് പ്രസിഡണ്ട് കെ.എ.ജലാലുദീൻ, ഏ.ജി.പി.ദാസ്, പി.സി.രാജ്മോഹൻ, പി.ആർ.സജി എന്നിവർ സംസാരിച്ചു.പരിഷത്ത് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ശശി ക്രോഡീകരണം നടത്തി.