മത്സ്യ കച്ചവടത്തിനിടെ വാഹനം മറിഞ്ഞ് എരുമേലി സ്വദേശി മരിച്ചു
മത്സ്യ കച്ചവടത്തിനിടെ വാഹനം മറിഞ്ഞ് എരുമേലി സ്വദേശി മരിച്ചു.
എരുമേലി ഒഴക്കനാട് താഴത്ത് വൈപ്പിൽ മോഹനൻ (63) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ എരുമേലി – പമ്പ റോഡിൽ ഇലവുങ്കൽ ഭാഗത്ത് വെച്ച് മീനുമായി വന്ന പെട്ടി ഓട്ടോ റിക്ഷാ അപകടത്തിൽപ്പെട്ടു മറിയുകയായിരുന്നു . അപകടത്തെ ഓടിക്കൂടിയവർ ഉടൻ തന്നെ മറ്റൊരു വാഹനത്തിൽ മോഹനനെ മുക്കൂട്ടുതറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല