ഞങ്ങൾക്കും നല്ലതുപോലെ അറിയാം കേരളത്തിൻ്റെ മാതൃഭാഷയായ മലയാളം. ഞങ്ങൾ പഠിക്കുന്നത് സർക്കാർ എൽ പി സ്കൂളിലെ മലയാളം മീഡിയത്തിൽ

ഞങ്ങൾക്കും നല്ലതുപോലെ അറിയാം കേരളത്തിൻ്റെ മാതൃഭാഷയായ മലയാളം. ഞങ്ങൾ പഠിക്കുന്നത് സർക്കാർ എൽ പി സ്കൂളിലെ മലയാളം മീഡിയത്തിൽ ‘
മലയോര മേഖലയായ എരുമേലി മുക്കുട്ടുതറയിലെ പനയ്ക്കവയൽ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന വെൽഫെയർ യുപി സ്കുളിലാണ് അതിഥി തൊഴിലാളികളുടെ ഏഴു മക്കൾ മലയാള ഭാഷ പഠിക്കുവാനെത്തിയിരിക്കുന്നത്.
പശ്ചിമ ബംഗാൾ സ്വദേശിനികളായ നവ്യ സാക്രി, റിസിക ബൈദ്യ എന്നിവരും അസമിൽ നിന്നുമുള്ള ബിദ്യുത് മുണ്ടയുമാണ് ഈ വർഷം ഒന്നാം ക്ലാസ് പ്രവേശനത്തിനെത്തിയത്.ആ സമിൽ നിന്നുമുള്ള ദീപാവലി രണ്ടാം ക്ലാസിലും രാഗേഷ് മുണ്ട മൂന്നാം ക്ലാസിലും പശ്ചിമ ബംഗാളിൽ നിന്നുമുള്ള രഹ് ന പ ർ വിൻ രണ്ടാം ക്ലാസിലും ആരിഫ് അക്തർ അലി നാലാം ക്ലാസിലും പഠിക്കുവാനെത്തുന്നുണ്ട്. അതിഥി തൊഴിലാളികളുടെ മക്കൾ എല്ലാവരും മലയാളം നന്നായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്നുണ്ടെന്ന് സ്കൂകൂൾ ഹെഡ്മിസ്ട്രസ് എലിസബത്ത് പി വർഗീസ് പറഞ്ഞു.  കേരളത്തിൽ ജോലിക്കെത്തിയ മാതാപിതാക്കൾക്കൊപ്പം കേരളത്തിലെത്തിയവരാണ് വിദ്യാർത്ഥികളായ ഏഴു പേരും. ചില കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റില്ല. ജാതി തെളിയിക്കുന്ന രേഖകൾ നൽകാത്തതു കൊണ്ടു് അർഹമായ ആനുകൂല്യങ്ങൾ പോലും ലഭിക്കാത്ത അവസ്ഥയാണു്. നാലാം ക്ലാസ് വിദ്യാർത്ഥിയായ ആരിഫ് അക്തർ അലി പഠനത്തിൽ ഒന്നാമനാണ്. ഉപജില്ല പ്രവൃത്തി പരിചയമേളയിൽ നെറ്റ് നിർമ്മാണത്തിനുള്ള ഒന്നാം സ്ഥാനവും ആരിഫി റായിരുന്നു.അതിഥി തൊഴിലാളികളുടെ അടക്കം 95 വിദ്യാർത്ഥികൾ ഇവിടെ പഠനത്തിനെത്തുന്നുണ്ട്.സ്കൂളിന് 15 സെൻ്റ് സ്ഥലം മാത്രമേയുള്ളു.പുതിയ ബഹുനില കെട്ടിടം ഉണ്ടാകേണ്ടതുണ്ട്. 2016ൽ ഇവിടെ ഒൻപതു കുട്ടികൾ മാത്രമേ പo നത്തിന് എത്തിയിരുന്നുള്ളു.പ്ലേസ് കൂൾ പ്രവർത്തിപ്പിച്ചാണു് ഇവിടെ വിദ്യാർത്ഥികളുടെ എണ്ണം വർധിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page