തലപ്പലം മേലമ്പാറയിൽ മധ്യവയസ്ക കൊല്ലപ്പെട്ട കേസിൽ ഒപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
ഈരാറ്റുപേട്ട: തലപ്പലം മേലമ്പാറയിൽ മധ്യവയസ്ക കൊല്ലപ്പെട്ട കേസിൽ ഒപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.തലപ്പലം മേലമ്പാറ ഭാഗത്ത് കൊച്ചുപുരയ്ക്കൽ വീട്ടിൽ ബിജുമോൻ കെ.ജി (42)എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്ന് വെളുപ്പിനെ 2:30 മണിയോടുകൂടി ഇയാളുടെ ഒപ്പം താമസിച്ചു വന്നിരുന്ന തങ്കമണി എന്ന് വിളിക്കുന്ന ഭാർഗവിയെ കൊലപ്പെടുത്തുകയായിരുന്നു.ഇന്ന് പുലർച്ചയോടുകൂടി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് ഇയാൾ വിറക് കമ്പും, കമ്പി പാരയും ഉപയോഗിച്ച് ഇവരെ ആക്രമിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.