കാൽ കിലോ കഞ്ചാവുമായി സിനിമ ക്യാമറാമാൻ കോട്ടയം മുണ്ടക്കയത്ത് പിടിയിൽ
കോട്ടയം : കാൽ കിലോ
കഞ്ചാവുമായി സിനിമ ക്യാമറാമാൻ
കോട്ടയം മുണ്ടക്കയത്ത് പിടിയിൽ .
കോട്ടയം മുണ്ടക്കയത്ത് നീല വെളിച്ചം
സിനിമയുടെ ക്യാമറാമാനാണ്
പിടിയിലായത്. നീല വെളിച്ചം
സിനിമയുടെ ക്യാമറാമാൻ മുണ്ടക്കയം
പുത്തൻ വീട്ടിൽ സുഹൈൽ
സുലൈമാ ( 28 ) നെയാണ് 225 ഗ്രാം
കഞ്ചാവുമായി എക്സൈസ് സ്പെഷ്യൽ
സ്ക്വാഡ് പിടികൂടിയത്.
സംശയാസ്പദമായി കണ്ട ഇയാളെ
പരിശോധിച്ചപ്പോഴാണ് എക്സൈസ്
സംഘം കഞ്ചാവ് കണ്ടെത്തിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി.
സിനിമ ഫീൽഡിലെ എക്സൈസ്
പരിശോധനകൾക്കെതിരെ
ശക്തമായ വിമർശനങ്ങൾ നേരിടുന്ന
സാഹചര്യത്തിലാണ് ഈ അറസ്റ്റ്.