എസ് സി വിഭാഗത്തിലെ യുവജനങ്ങൾക്ക് സൗജന്യ പരിശീലനം
സൗജന്യ പരിശീലനം
കോട്ടയം: പട്ടികജാതി വിഭാഗക്കാർക്കായി സർക്കാർ നടപ്പാക്കുന്ന ‘ഉന്നതി’ പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് പരിശീലന പദ്ധതിയിലൂടെ
എസ് സി വിഭാഗത്തിലെ യുവജനങ്ങൾക്ക് സൈനിക, അർദ്ധസൈനിക, പൊലീസ്, എക്‌സൈസ് സേനാവിഭാഗങ്ങളിൽ തൊഴിൽ നേടാൻ സൗജന്യ റസിഡൻഷ്യൽ പരിശീലനം നൽകുന്നു. പട്ടികജാതി വികസന വകുപ്പിന്റെ കോഴിക്കോട് പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്ററിലാണ് രണ്ടു മാസത്തെ പരിശീലനം. 18നും 26 നും ഇടയിൽ പ്രായമുള്ള ആരോഗ്യവാന്മാരായ ഉദ്യോഗാർഥികൾക്കാണ് അവസരം. എസ്.എസ്.എൽ.സി വിജയിച്ചവരാകണം. പുരുഷൻമാർക്ക് 167 സെന്റീമീറ്ററും വനിതകൾക്ക് 157 സെന്റീ മീറ്ററും കുറഞ്ഞ ഉയരം ഉണ്ടായിരിക്കണം. പ്ലസ്ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾക്ക് കായികക്ഷമതാ പരീക്ഷ, എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കാനുള്ള പ്രാപ്തി നേടിക്കൊടുക്കുകയാണ് പരിശീലന ലക്ഷ്യം.
താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പുകളും മൂന്നു പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ജൂൺ 16ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ പ്രാഥമിക യോഗ്യത നിർണയത്തിന് എത്തണം. വിശദവിവരത്തിന് ഫോൺ: 9447469280,9447546617.