മതത്തെ മുന്നില്‍ നിര്‍ത്തിയുള്ള മാനേജ്‌മെന്റിന്റെ ഇരവാദം സമൂഹം തള്ളി.ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ശ്രദ്ധയുടെ ആത്മാവിനെങ്കിലും നീതിലഭിക്കുമെന്ന് പ്രതീക്ഷിക്കാം
മതത്തെ മുന്നില്‍ നിര്‍ത്തിയുള്ള മാനേജ്‌മെന്റിന്റെ ഇരവാദം സമൂഹം തള്ളി.ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ശ്രദ്ധയുടെ ആത്മാവിനെങ്കിലും നീതിലഭിക്കുമെന്ന് പ്രതീക്ഷിക്കാം. വിഷയത്തില്‍ ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ അവസാനനിമിഷം വരെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്ന പ്രാദേശിക മാധ്യമം ന്യൂസ് മുണ്ടക്കയം മാത്രം
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനിയറിങ് കോളേജിലെ വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ മരണം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി ഉണ്ടാവില്ലെന്നും മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളും മാനേജ്മെന്റും അധ്യാപകരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
‘വിദ്യാര്‍ഥികള്‍ പരാതിപ്പെട്ട എച്ച്.ഒ.ഡിക്കെതിരേ നിലവില്‍ നടപടി ഉണ്ടാകില്ല. അന്വേഷണത്തില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ അപ്പോള്‍ തീരുമാനിക്കും. കുറ്റക്കാരെ ശിക്ഷിക്കും. വാര്‍ഡനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യം സഭാനേതൃത്വവുമായി സംസാരിച്ച് മാനേജ്മെന്റ് അറിയിക്കും. സ്റ്റുഡന്റസ് കൗണ്‍സില്‍ ശക്തിപ്പെടുത്തും’ മന്ത്രി പറഞ്ഞു.