ഡി.വൈ.എഫ്.ഐ. കാഞ്ഞിരപ്പള്ളി ടൗൺ മേഖല കമ്മറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു
ഡി.വൈ.എഫ്.ഐ. കാഞ്ഞിരപ്പള്ളി ടൗൺ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് ഹൈസ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.ഡി. വൈ.എഫ് .ഐ ജില്ലാ കമ്മറ്റിയംഗം അഡ്വ.എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ജാസർ ഇ നാസർ അദ്ധ്യക്ഷനായി. ബ്ളോക് വൈസ് പ്രസിഡണ്ട് ബിബിൻ ബി.ആർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ സൈനുദീൻ, സ്റ്റാഫ് സെക്രട്ടറി ജയ്സൺ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ധീരജ് ഹരി, രതീഷ് കെ സോമൻ, ഷിഹാർ, പി.ടി.എ പ്രസിഡണ്ട് സജി കെ എന്നിവർ പ്രസംഗിച്ചു