ഐ.എൻ.എൽ കോട്ടയം ജില്ലാസമ്പൂർണ്ണ കൗൺസിൽ
ഐ.എൻ.എൽ. ജില്ലാ കൗൺസിൽ.
കോട്ടയം: ഐ.എൻ.എൽ
കോട്ടയം ജില്ലാസമ്പൂർണ്ണ കൗൺസിൽ ജൂൺ എട്ടിന് രാവിലെ 11 മണിക്ക് കോട്ടയം പ്രസ്സ് ക്ലബ് ഹാളിൽ നടക്കും. ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റും തുറമുഖ, പുരാവസ്തു മന്ത്രിയുമായ അഹമ്മദ് ദേവർ കോവിൽ ഉൽഘാടനം ചെയ്യും. ഐ.എൻ.എൽ സംസ്ഥാന ജന: സെക്രട്ടറി കാസിം ഇരിക്കൂർ സംസ്ഥാന സെക്രട്ടറി അഷറഫ് അലി വല്ലാപ്പുഴ തുടങ്ങിയവർ സംബന്ധിക്കും. ജില്ലയിലെ മുഴുവൻ മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി,പോഷക സംഘടന ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ
പങ്കെടുക്കണമെന്ന് ജില്ലാ ജന: സെക്രട്ടറി റഫീക്ക് പട്ടരു പറമ്പിൽ അറിയിച്ചു.