വാഗമൺ റോഡ് ഉദ്ഘാടനം 7ന് ഈരാറ്റുപേട്ടയിൽ
- വാഗമൺ റോഡ് ഉദ്ഘാടനം 7ന് ഈരാറ്റുപേട്ടയിൽ
ഈരാറ്റുപേട്ട : നവീകരിച്ച ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ ഔപചാരിക ഉദ്ഘാടനം ജൂൺ ഏഴാം തീയതി നാലുമണിക്ക് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഈരാറ്റുപേട്ടയിൽ നിർവഹിക്കും . വർഷങ്ങളായി തകർന്നു കിടന്നിരുന്ന റോഡ് 20 കോടി രൂപ അനുവദിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീ ടാറിങ് നടത്തുകയും സൈഡ് കോൺക്രീറ്റിംഗ്, ഓട നിർമ്മാണം, കലുങ്ക് നിർമ്മാണം, സംരക്ഷണഭിത്തികൾ മറ്റ് അറ്റകുറ്റപ്പണികൾ എന്നീ പ്രവർത്തികൾ പൂർത്തീകരിച്ചാണ് ആധുനിക നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുന്നത്. ഇതുകൂടാതെ കൂടുതൽ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടി, റീടാർ ചെയ്യുന്നതിന് 64 കോടി രൂപ കിഫ്ബി മുഖേനയും അനുവദിച്ചിട്ടുണ്ട്.