മരണത്തിലേക്ക് നയിച്ചതെന്ത്…കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ മരണം അന്വേഷിക്കണമെന്നയാവശ്യം ശക്തമാകുന്നു
മരണത്തിലേക്ക് നയിച്ചതെന്ത്…കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ മരണം അന്വേഷിക്കണമെന്നയാവശ്യം ശക്തമാകുന്നു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ മരണം അന്വേഷിക്കണമെന്നയാവശ്യം ശക്തമാകുന്നു.
കോളേജിലെ രണ്ടാംവര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥിനിയായ ശ്രദ്ധ സതീഷ് ആണ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തത്. ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടൊരു പോസ്റ്റര്‍ അല്ലാതെ കോളേജിന്റെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.അതേ സമയം
ഫോണ്‍ പിടിച്ചു വെച്ചതിന്റെ പേരിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ സഹപാഠിയുടെ മരണത്തെക്കുറിച്ചോ മറ്റുവിവരങ്ങളെ കുറിച്ചോ സംസാരിക്കുന്നതില്‍ നിന്നും സഹപാഠികളെ അധികൃതര്‍ വിലക്കിയതായും വിവരമുണ്ട്