ഈരാറ്റുപേട്ടയില്‍ സംരക്ഷണഭിത്തി നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
ഈരാറ്റുപേട്ട: സംരക്ഷണഭിത്തി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ (38) ആണ് മരിച്ചത്. തൊടുപുഴ റോഡിൽ ഇളപ്പുങ്കൽ ഭാഗത്ത് അജ്മി ഫുഡ് പ്രോഡക്ട്സിന്റെ പിൻവശത്ത് ശനി ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.
25 അടിയോളം ഉയരമുള്ള കട്ടിങ്ങിന്
സംരക്ഷണഭിത്തി നിർമിക്കുന്നതിനിടെയായിരുന്നു അപകടം. പില്ലർ നിർമിക്കുന്നതിന് കുഴിയെടുക്കുന്നതിനിടെ തൊഴിലാളിയുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഈരാറ്റുപേട്ട ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി കൈകൾ കൊണ്ട് മണ്ണ് നീക്കിയാണ് രത്തനെ പുറത്തെടുത്തത്. പാലായിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും രക്ഷപ്രവർത്തനത്തിനായി പേട്ടയിലെത്തി.