കാഞ്ഞിരപ്പള്ളിയില്‍ സൗജന്യ പി.എസ്.സി പരിശീലനം
സൗജന്യ പി.എസ്.സി
പരിശീലനം
കാഞ്ഞിരപ്പള്ളി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈ മൂന്നിന് ആരംഭിക്കുന്ന സൗജന്യ പി എസ് സി കോച്ചിങ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലനം തികച്ചും സൗജന്യമായിരിക്കും. രണ്ടു റെഗുലർ ബാച്ചുകളും ഹോളിഡേ ബാച്ചും ആണ് നടത്തപെടുന്നത്. ആറു മാസക്കാലമാണ് പരിശീലന കാലാവധി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20. ഉദ്യോഗാർത്ഥികൾ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട 18 വയസ് തികഞ്ഞവരും, എസ്.എസ്.എൽ.സിയോ ഉയർന്ന യോഗ്യതയോ ഉള്ളവരായിരിക്കണം. അപേക്ഷകർ വ്യക്തിഗതവിവരങ്ങൾ, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ കോപ്പി സഹിതം പ്രിൻസിപ്പൽ, സി.സി.എം.വൈ, നൈനാർ പള്ളി ബിൽഡിംഗ്, കാഞ്ഞിരപ്പള്ളി പി ഓ -686507 എന്ന വിലാസത്തിലോ , നേരിട്ടോ അപേക്ഷ സമർപ്പിക്കണം. അപേക്ഷഫോം ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 9947066889, 9048345123, 9496223724, 04828-202069 എന്ന നമ്പറിൽ ബന്ധപെടുക