എം ജി യില്‍ അധ്യാപക ഒഴിവ്; വാക്ക്-ഇൻ ഇൻറർവ്യു
അധ്യാപക ഒഴിവ്; വാക്ക്-ഇൻ ഇൻറർവ്യു
മഹാത്മാ ഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല ഭിന്നശേഷി പഠന കേന്ദ്രം(ഐ.യു.സി.ഡി.എസ്) പുതിയതായി തുടങ്ങുന്ന എം.എസ്.ഡബ്ല്യു റഗുലർ കോഴ്‌സിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുവാൻ വാക്-ഇൻ ഇൻറർവ്യു നടത്തുന്നു.
യു.ജി.സിയും എം.ജി സർവകലാശാലയും നിഷ്‌കർഷിക്കുന്ന അധ്യാപന യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പി.എച്ച്.ഡി അഭികാമ്യം.
താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ നാലിന് രാവിലെ 10 മുതൽ ഐ.യു.സി.ഡി.എസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.