മാധ്യമപ്രവർത്തകനെയും കുടുംബത്തെയും വഴിതടഞ്ഞു മർദിച്ചു
മാധ്യമപ്രവർത്തകനെയും കുടുംബത്തെയും വഴിതടഞ്ഞു മർദിച്ചു
കാഞ്ഞിരപ്പള്ളിയിൽ മാധ്യമപ്രവർത്തകനെയും കൊച്ചു കുട്ടികളെയും അടക്കം വഴി തടഞ്ഞു മർദിച്ചതായി പരാതി ..കഴിഞ്ഞ ദിവസം രണ്ടു മക്കൾ അടങ്ങുന്ന മൂവർ സംഘം കോട്ടയം കുമളി ദേശീയപാതയിൽ ഇരുപത്തിയാറാം ആം മെയിലിനു സമീപം വെച്ച് വാഹനത്തിൽ സഞ്ചരിച്ചപ്പോൾ ഹോൺ അടിച്ചുവെന്നു പറഞ്ഞു വാഹനം അടിച്ചുപൊട്ടിക്കുകയും വാഹനത്തിനു മുൻപിൽ സ്കൂട്ടർ കൊണ്ടുവന്നു മാർഗ തടസം സൃഷ്ടിച്ചു കുട്ടികളെയും മാധ്യമപ്രവർത്തകനെയും ഉപദ്രവിക്കുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു എട്ടു വയസുള്ളതും 14 വയസുള്ളതുമായ കുട്ടികളോടാണ് ഇയാൾ വൃത്തികേടുകൾ പറയുകയും അശ്ലീലമായി സംസാരിക്കുകയും ചെയ്തിട്ടുള്ളത് എന്നും പരാതിയുണ്ട്
മുഖ്യമന്ത്രിക്കും ,ചൈൽഡ് ലൈനിലും കോട്ടയം എസ്പിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട് കൂടാതെ മാധ്യമ സംഘടകളിലും പരാതികൾ നൽകിയിട്ടുണ്ട് താഹ ബഷീർ എന്നയാൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത് കാഞ്ഞിരപ്പള്ളി സ്വദേശി ഹാഷിം ആണ് പരാതി നൽകിയത്