മണിമലയാറ്റിലെ മണൽ, ചെളി അവശിഷ്ടങ്ങൾക്ക് വില പുതുക്കി നിശ്ചയിച്ചു
മണിമലയാറ്റിലെ മണൽ, ചെളി
അവശിഷ്ടങ്ങൾക്ക് വില പുതുക്കി നിശ്ചയിച്ചു
കോട്ടയം: മൺസൂൺ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് നദികളിലെ ചെളി നീക്കം ചെയ്തപ്പോൾ ലഭിച്ച മണൽ, ചെളി, മറ്റ് അവശിഷ്ടങ്ങളുടെ ശേഖരത്തിന്റെ അടിസ്ഥാനവില പുതുക്കി നിശ്ചയിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിലെ ആറിടങ്ങളിലായി സൂക്ഷിച്ചിട്ടുള്ള നിക്ഷേപം നീക്കം ചെയ്യുന്നതിനായി 2023 മേയ് മൂന്നിന് നടത്തിയ ഇ-ലേലത്തിൽ ആരും പങ്കെടുക്കാത്ത സാഹചര്യത്തിലാണ് വില പുതുക്കി നിശ്ചയിച്ചത്. നിക്ഷേപങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ഥലം, നിക്ഷേപത്തിന്റെ അളവ്, തുക (ഒരു ഘനമീറ്ററിന്/ക്യൂബിക് മീറ്ററിന്) എന്ന ക്രമത്തിൽ ചുവടെ
പൈങ്ങന സ്രാമ്പി, 3452.92 ഘനമീറ്റർ/ക്യൂബിക് മീറ്റർ, ഘനമീറ്ററിന് 398.09 രൂപ
സെന്റ് ജോർജ് ഗ്രൗണ്ട്, 4208.35 ഘനമീറ്റർ/ക്യൂബിക് മീറ്റർ, ഘനമീറ്ററിന് 459.79 രൂപ
പുതുവേലി ഗ്രൗണ്ട്, 281.46 ഘനമീറ്റർ/ക്യൂബിക് മീറ്റർ, ഘനമീറ്ററിന് 468.97 രൂപ
പഞ്ചായത്ത് സ്റ്റേഡിയം, 1752.23 ഘനമീറ്റർ/ക്യൂബിക് മീറ്റർ, ഘനമീറ്ററിന് 404.54 രൂപ
മുണ്ടക്കയം പൈങ്ങന തോട്, 70 ഘനമീറ്റർ/ക്യൂബിക് മീറ്റർ, ഘനമീറ്ററിന് 541.35 രൂപ
കൂട്ടിക്കൽ ചെക്ക്ഡാം, 15,000 ഘനമീറ്റർ/ക്യൂബിക് മീറ്റർ, ഘനമീറ്ററിന് 556.91 രൂപ
ലേല നടപടികൾക്കായി പത്തനംതിട്ട ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു.