എരുമേലി കാരിത്തോട്ടിൽ പുലിയെ കണ്ടതായി കർഷകൻ
എരുമേലി: എരുമേലി കാരിത്തോട്ടിലും പുലിയെ കണ്ടതായി കർഷകൻ ഇന്ന് രാവിലെ 9 മണിക്ക് ശേഷമാണ് സംഭവം.വീട്ടിൽ നിന്നും കൃഷി സ്ഥലത്തേക്ക് പോകുന്ന വഴിയിൽ റബർതോട്ടത്തിലാണ് പുലിയെ കണ്ടതെന്നും കർഷകനായ കാരിത്തോട് സ്വദേശി ചരുവിൽ സി എസ് ജോണി പറഞ്ഞു.എരുമേലി ചെറുവള്ളി തോട്ടത്തിന്റെ അതിർത്തിയിൽ പഞ്ചതീർത്ഥ പരാശക്തി ക്ഷേത്രത്തിന് സമീപമുള്ള നടുവത്ത ചെറിയാന്റെ റബർ തോട്ടത്തിലാണ് പുലിയെ കണ്ടത്. 100 മീറ്റർ ഓളം അകലെ നിന്ന് പുലിയെ യാദൃശ്യമായാണ് കണ്ടത്.ബഹളം വെക്കാതെ തിരിഞ്ഞ് ഓടുകയായിരുന്നു.എന്നാൽ പുലി തന്നെ കണ്ടില്ലെന്നും ജോണി പറഞ്ഞു.കഴിഞ്ഞ കുറെ വർഷങ്ങളായി കൃഷി ചെയ്യുന്ന ജോണി ആദ്യമായാണ് വന്യ ജീവിയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.പുലിയുടെ സാന്നിധ്യം സംബന്ധിച്ച് വ്യക്തതയില്ലെന്ന് എരുമേലി ഫോറസ്റ്റ് ഓഫീസർ ബി ആർ ജയൻ പറഞ്ഞു. ഇത് സംബന്ധിച്ച് പരിശോധ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.