കാഞ്ഞിരപ്പള്ളി ചേനപ്പാടിയിലെ ഭൂചലനം. വിദഗ്ധസംഘം പരിശോധന നടത്തും
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ നേരിയ തോതിൽ ഭൂചലന അനുഭവപ്പെട്ട മേഖലകളിൽ ഇന്ന് വിദഗ്ധസംഘം പരിശോധന നടത്തും.തിങ്കളാഴ്ച രാത്രി 9 മണിക്കും 9:30 നും ഇടയിൽ ആലുംമൂട് ഭാഗത്താണ് സംഭവം. 15 മിനിറ്റ് ഇടവെട്ട് രണ്ട് പ്രാവശ്യം ഭൂമി കുലുങ്ങിയതായാണ് പ്രദേശവാസികൾ പറയുന്നത്.