മുണ്ടക്കയത്ത് ഓടികൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ തെങ്ങ് വീണു. നിയന്ത്രണം വിട്ടു ഓട്ടോ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു
മുണ്ടക്കയത്ത് ഓടികൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ തെങ്ങ് വീണു.
നിയന്ത്രണം വിട്ടു ഓട്ടോ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു
മുണ്ടക്കയം: മുണ്ടക്കയത്ത് ഓടികൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ തെങ്ങ് വീണു.
നിയന്ത്രണം വിട്ടു ഓട്ടോ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ് മണിയോടെ മുണ്ടക്കയം വരിക്കാനി കവലയ്ക്ക് സമീപം ഷാപ്പുപടിയില്‍ വെച്ചാണ് അപകടമുണ്ടായത്.മുണ്ടക്കയം ഭാഗത്തേക്ക് വന്ന ഓട്ടോയുടെ മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു.തെങ്ങ് വീണ ആഘാതത്തില്‍ ഡ്രൈവര്‍ റോഡിലേക്ക് തെറിച്ചുവീണു.തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ തിട്ടയിലിടിച്ച് നില്‍ക്കുകയായിരുന്നു.അപകടത്തില്‍ ഓട്ടോയുടെ ഡ്രൈവര്‍ വണ്ടന്‍പതാല്‍ സ്വദേശി സുനിലിന്റെ തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശ്ുപത്രിയിലെ പരിശോധനയ്ക്ക് ശേഷം ഗവ.ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോയിലെ യാത്രികയായ വണ്ടന്‍പതാല്‍ അറത്തില്‍ ഷെറിന് നിസാരപരിക്കേറ്റു.ഇന്ന് വൈകിച്ച് ഓസ്ട്രിയയിലേക്ക് പോകാനിരിക്കെയാണ് ഷെറിന് അപകടത്തില്‍പ്പെട്ടത്.