പൊന്നമ്പലമേട്ടിൽ അനധികൃതമായി പൂജ ചെയ്തവരെ ഉടൻ അറസ്റ്റ് ചെയ്യണം അയ്യപ്പ സേവാ സംഘം
പൊന്നമ്പലമേട്ടിൽ അനധികൃതമായി പൂജ ചെയ്തവരെ ഉടൻ അറസ്റ്റ് ചെയ്യണം
അയ്യപ്പ സേവാ സംഘം
പൊൻകുന്നം – പൊന്നമ്പലമേട്ടിൽ വനം വകുപ്പ് ഉദ്ദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃതമായി പൂജ നടത്തിയ സംഘത്തെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്ന് അഖില ഭാരത അയ്യപ്പ സേവാസംഘം
സർക്കാരിനോടും വനം വകുപ്പിനോടും ആവശ്യപ്പെട്ടു. ശബരിമലയുടെ മൂലസ്ഥാനവും അതീവ സുരക്ഷാ മേഖലയുമായ പൊന്നമ്പലമേട്ടിൽ അനധികൃതമായി പൂജ നടത്തി ക്ഷേത്രത്തിന്റെ പരിപാവനത കളങ്കപ്പെടുത്തിയത് തികച്ചും അപലപനീയമാണെന്നും യോഗം വിലയിരുത്തി. ആയതിനാൽ അനധികൃത പൂജ നടത്തുവാൻ ഒത്താശ ചെയ്ത ഉദ്യോഗസ്ഥരുടെ പേരിലും നടപടി എടുക്കണമെന്നും സർക്കാരിനോട് അഭ്യർത്ഥിച്ചു. ചെന്നൈ സ്വദേശി നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് മെയ് 8 ന് അനധികൃത പൂജ നടത്തിയത്. ഇതുസംബന്ധിച്ച് നടന്ന യോഗത്തിൽ അയ്യപ്പ സേവാസംഘം പൊൻകുന്നം യൂണിയൻ പ്രസിഡന്റ് അഡ്വ എം.എസ്. മോഹൻ അദ്ധ്യഷനായിരുന്നു. ദേശീയ സെക്രട്ടറി പി.പി.ശശിധരൻ നായർ , സംസ്ഥാന അഡ്ഹോക്ക് കമ്മറ്റി അംഗം സുരേന്ദ്രൻ കൊടിത്തോട്ടം, പി.ചന്ദ്രശേഖരൻ നായർ , അനിയൻ എരുമേലി എന്നിവർ പ്രസംഗിച്ചു.