ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമ്മാണം സാമൂഹികആഘാത പഠനം ,ഏറ്റെടുക്കൽ ബാധിക്കുന്നവരുടെ ഹിയറിങ് ജൂൺ 12,13 തിയ്യതികളിൽ
എരുമേലി : ശബരി ഗ്രീൻഫീൽഡ് എയർപോർട് ;റൺവെ 3 .5 കിലോമീറ്റർ,ചെറുവള്ളി ചാരുവേലി മുതൽ കാരിത്തോട്ചേന്നോത്ത് ഭാഗം വരെ റൺവേ .,ഏറ്റെടുക്കൽ ബാധിക്കുന്നവരുടെ ഹിയറിങ് ജൂൺ 12ന് എരുമേലി റോട്ടറി ഹാളിലും ,13 ന് മുക്കട കമ്മ്യൂണിറ്റി ഹാളിലും നടക്കും .149 വാർക്ക കെട്ടിടങ്ങളേയും 74 ഷീറ്റിട്ട വീടുകളെയും 30 ഓടിട്ടകെട്ടിടങ്ങളെയും പൂർണമായും ബാധിക്കും ആറ് വാർക്ക ,ഒരു ഷീറ്റ് ഒരു ഓട് കെട്ടിടങ്ങളെ ഭാഗികമായി ബാധിക്കും .ഏറ്റെടുക്കുന്ന സ്ഥലത്ത് ആറ് വാണിജ്യകട്ടിടങ്ങൾ ഉണ്ട് .പദ്ധതി പ്രദേശത്ത് പൊതുജനങ്ങൾ ഉപയോഗിക്കുന്ന നോയൽ മെമ്മോറിയൽ എൽ പി സ്കൂളും സെന്റ് ജോസഫ് പള്ളിയും ഉൾപ്പെടുന്നുണ്ട് .എയർപ്പോർട്ടിനായി 1039 .8 ഹെക്ടർ ഭൂമിയാണ് മൊത്തം വേണ്ടത് .916.27 ഹെക്ടർ ഭൂമി ചെറുവള്ളി എസ്റ്റേറ്റിലെയും ,123.53 ഹെക്ടർ ഭൂമി വ്യക്തികളിൽ നിഷിപ്തമായിരിക്കുന്ന സ്വകാര്യ ഭൂമിയുമാണ് .ഭൂമി ഏറ്റെടുക്കൽ 358 ഭൂമുടമകളെ നേരിട്ട് ബാധിക്കും .ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിൽ താമസിക്കുന്ന 221 കുടുംബങ്ങളെയും ഭൂമി ഏറ്റെടുക്കൽ ബാധിക്കുന്നതാണ് .ആകെ 579 കുടുംബങ്ങളെയാണ് പദ്ധതി ബാധിക്കുക .എസ്റ്റേറ്റിന് പുറത്തുനിന്നും ഏറ്റെടുക്കുന്ന സ്ഥലത്ത് റബ്ബർ -31313 ,പൈനാപ്പിൾ -11620 ,കാപ്പി -3980 എണ്ണവും ഉണ്ട് .പദ്ധതി ബാധിക്കുന്നവർക്കായി പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനും പഠനറിപ്പോർട്ടിൽ പറയുന്നുണ്ട് .പുനരധിവാസം ,പുനഃസ്ഥാപനം ,നഷ്ടപരിഹാരം എന്നിവ ലാൻഡ് അക്വിസിഷൻ ഓഫീസാണ് തീരുമാനിക്കുന്നത് എന്നും പറയുന്നു . സ്ഥലം നഷ്ടപ്പെടുന്നവരുടെ പൂർണ വിവരവും പഠന റിപ്പോർട്ടിൽ ലഭ്യമാണ് .മുക്കട -എരുമേലി റോഡിൽ ആയിരിക്കും പ്രധാന കവാടം എന്നറിയുന്നു.ഓരുങ്കൽ കടവ് -എരുമേലി ഭാഗത്ത് ഏറ്റെടുക്കുന്ന ഭാഗം സിഗ്നൽ ലൈറ്റ് മേഖല ആയിരിക്കുമെന്നാണ് സൂചന ,അതുകൊണ്ടുതന്നെ ഈ പ്രദേശത്ത് നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങൾ മൊത്തമായി ഏറ്റെടുക്കുവാൻ സാധ്യത കുറവാണ് .തിരുവനന്തപുരം എയർപോർട്ടിലോക്കെ സ്വകാര്യ കെട്ടിടങ്ങളുടെ മുകളിലൊക്കെയാണ് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത് .എന്നാൽ പുതിയ സാഹചര്യത്തിൽ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ സിഗ്നൽ ലൈറ്റ് ഇപ്പോൾ സ്ഥാപിക്കുമ്പോൾ അതിനുള്ള സ്ഥല ഏറ്റെടുത്ത് ചുറ്റുമതിൽ നിർമ്മിച്ച് കമ്പിവേലി ഇടണമെന്നാണ് ഇന്റർനാഷണൽ എയർപോർട് അതോറിട്ടി നിഷ്ക്കര്ഷിച്ചിരിക്കുന്നത് .സുരക്ഷ മുമ്പിൽകണ്ടാണ് ഇപ്രകാരം ഒരുക്കുന്നത് .