ദേശീയപാതയിൽ ചിറ്റടി അട്ടിവളവിൽ വാഹന അപകടം ഒരാൾ മരിച്ചു
ദേശീയപാതയിൽ ചിറ്റടി അട്ടിവളവിൽ വാഹന അപകടം ഒരാൾ മരിച്ചു
മുണ്ടക്കയം: ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ക്കും മുണ്ടക്കയത്തിനും ഇടയിൽ ചിറ്റടി വളവിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു ചെങ്ങളം സ്വദേശി മുഹമ്മദ് ഹാഷിം ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12:30 യോടു കൂടിയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി പാറത്തോട് ബന്ധുവിന്റെ വിവാഹ പാർട്ടിയിൽ പങ്കെടുത്ത ശേഷം കൂട്ടിക്കൽ ഉള്ള മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 9 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.