കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു
എരുമേലി :എരുമേലി പഞ്ചായത്തിലെ കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു.പുറത്തേൽ ചാക്കോ എന്നയാളാണ്മ മരിച്ചത് .ഒരാൾക്ക് ഗുരുതര പരുക്കെറ്റു പു ന്നത്തറ തോമസിനാണ് ഗുരുതരപരുക്കേറ്റത് .തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി .ഇന്ന് രാവിലെ എട്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത് .കണമല അട്ടിവളവിലെ-റോഡ് സൈഡിലെ വീട്ടിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു . ഗുരുതര പരുക്കേറ്റ ചാക്കോ അല്പസമയത്തിനകം മരിക്കുകയായിരുന്നു .പോലീസും ,നാട്ടുകാരും ,വനം വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയിട്ടുണ്ട് .പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണിയും വാർഡ് അംഗം ജിൻസിയും സംഭവസ്ഥലത്തുണ്ട് .ജനങ്ങൾ സംഘടിച്ചിട്ടുണ്ട്