ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലും അതിശക്തമായ മഴയിലും കാറ്റിലും വൻ നാഷനഷ്ടം
ഈരാറ്റുപേട്ട :ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലും അതിശക്തമായ മഴയിലും കാറ്റിലും വൻ നാഷനഷ്ടം
ഈരാറ്റുപേട്ട മുട്ടoക്കവലയ്ക്കു സമീപം പടിഎംസ്ഓ ഡിറ്റൊറിയത്തിനു മുന്നിലെ തേക്ക് മരം കടപ്പുഴകി ഓടികൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ വീണ് അപകടം അപകടത്തിൽ സാരമായ പരീക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കൽ ക്കോളജിലേക്ക് മാറ്റി.
കോളേജ് പടിക്കു സമീപം മരം കടപുഴകി ഇലക്ട്രിക് പോസ്റ്റിലേക്ക് വീണ് റോഡ് ഗതാഗതം 4 മണിക്കൂറിലേറെ തടസപ്പെട്ടു ടീം നന്മകൂട്ടം,ഈരാറ്റുപേട്ട ഫയർ ആൻഡ് റെസ്ക്യൂ,കെ എസ് ഇ ബി ഉദ്യോഗസ്ഥർ, നാട്ടുകാർ, മറ്റു സന്നദ്ധ പ്രവർത്തകരും ചേർന്ന് മരം മുറിച്ചു മാറ്റി
ഗതാഗത യോഗ്യമാക്കി.
നഗരസഭാ പരിധിക്കുള്ളിൽ വൻ നാഷനഷ്ടം ആണ് ഉണ്ടായിട്ടുള്ളത് കാറ്റിൽ 6 ഓളം വീടുകൾക്കു മുകളിലേക്കു മരങ്ങൾ കടപ്പുഴകി വീണിട്ടുണ്ട് വീടിനു മുകളിലേക്കു വീണ മരം മുറിച്ചു മാറ്റുന്നതിനിടയിൽ നന്മകൂട്ടം പ്രവർത്തകൻ വെള്ളുപറമ്പിൽ ഹുബൈൽ,കല്ലോലിൽ ഷാജഹാൻ എന്നിവർക്കും സാരമായ പരിക്ക് പറ്റി ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഈരാറ്റുപേട്ട, വട്ടക്കയം, തെക്കേക്കര,കോളേജ് റോഡ്, അനിയിളപ്പ്, ഈലക്കയം നടക്കൽ, വടക്കേക്കര എന്നിവിടങ്ങളിലും കാറ്റിലും മഴയിലും വൻ നാഷ നഷ്ടം സംഭവിച്ചു.
വൈദുതി ബന്ധം ഇനിയും പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
വട്ടക്കയത്ത് ഒരു വീടിനു മുകളിലേക്കു മരം കടപ്പുഴകി വീണ് വീട് ഭാഗികമായി തകർന്നു വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു
വേനൽ മഴയിലും കാറ്റിലും ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലും നാഷനഷ്ടങ്ങൾ ഏറെ കണക്കാക്കിയിട്ടുണ്ട്.