പാമ്പാടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് നേരേ പ്രതിയുടെ അക്രമം
പാമ്പാടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് നേരേ പ്രതിയുടെ അക്രമം ആക്രമണത്തിൽ പൊലീസുകാരന്റെ മൂക്ക് തകർന്നു.
കോട്ടയം പാമ്പാടി പോലീസ് സ്റ്റേഷനിലെ ജിബിൻ ലോബോക്കാണ് പരിക്കേറ്റത്.
ജിബിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണ് പോലീസ് സംഘത്തെ ആക്രമിച്ചത്.
ആക്രമണ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു
ഇന്നലെ രാത്രി 10:20 ഓടുകൂടി പാമ്പാടി എട്ടാം മൈലിൽ വച്ചാണ് ഉണ്ടായത്. കുടുംബ വഴക്കിനെ തുടർന്ന് സാമിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തുമ്പോൾ സാം ഭാര്യയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുറി തുറക്കാൻ ശ്രമിക്കുന്നതിനിടയാണ് സാം പോലീസുകാരനെ ആക്രമിച്ചത്.
പരിക്കേറ്റ ജിബിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂക്കിനു പൊട്ടലുണ്ട്. കണ്ണിനു മുകളിലായി നാല് തുന്നി കെട്ടൽ ഉള്ളതായും പോലീസ് അറിയിച്ചു.