കർണാടകയിലെ ഇലക്ഷൻ വിജയം. യുഡിഎഫ് മുണ്ടക്കയത്ത് പ്രകടനം നടത്തി
മുണ്ടക്കയം:കർണാടക നിയമസഭാ ഇലക്ഷൻ കോൺഗ്രസ് വൻഭൂരിപക്ഷം നേടിയതിൽ യുഡിഎഫ് മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനവും പൊതുയോഗം നടത്തി. ടി ബി ജങ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ്റ്റാന്റ് ജംഗ്ഷനിൽ സമാപിച്ചു
തുടർന്ന് നടത്തിയ പൊതുയോഗം. നൗഷാദ് ഇല്ലിക്കലിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് റോയി കപ്പലുമാക്കൽ ഉദ്ഘാടനം ചെയ്തു. ബെന്നി ചേറ്റുകുഴി, സെബാസ്റ്റ്യൻ ചുള്ളിത്തറ,കെ എസ് രാജു, ബോബി കെ മാത്യു, റ്റി സി സെയ്ത് മുഹമ്മദ്, അജീഷ് വേലനിലം, കെ കെ ജനാർദ്ദനൻ, ഷമീർ കുരീപ്പാറ, ജിനീഷ് മുഹമ്മദ്, രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു