യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ടിടിഇ അറസ്റ്റില്‍.
യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ടിടിഇ അറസ്റ്റില്‍.
നിലമ്പൂര്‍ കൊച്ചുവേളി രാജറാണി എക്‌സ്പ്രസിലുണ്ടായ സംഭവത്തില്‍, തിരുവനന്തപുരം സ്വദേശി നിധീഷിനെ കോട്ടയം റെയില്‍വേ പൊലീസ് പിടികൂടി.സംഭവസമയം ടിടിഇ മദ്യപിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ നിലമ്ബൂരില്‍ നിന്നുമാണ് രാജറാണി എക്‌സ്പ്രസ്സ് പുറപ്പെട്ടത്.
നിലമ്പൂരില്‍ നിന്നും പിതാവിനൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതി ഒറ്റയ്ക്കാണ് ട്രെയിനില്‍ കയറിയത്. ഇതിനിടയിലായിരുന്നു ടിടിഇയുടെ അതിക്രമം. തുടര്‍ന്ന് പെണ്‍കുട്ടി തിരുവനന്തപുരം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കും റെയില്‍വേ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കും ഫോണിലൂടെ പരാതി അറിയിക്കുകയായിരുന്നു.