പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുണ്ടക്കയം
മുണ്ടക്കയം :പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുണ്ടക്കയം വെള്ളനടി ഭാഗത്ത് പാറയിൽ പുരിയിടം വീട്ടിൽ ജോമോൻ മകൻ അഭിമോനെയാണ് (25) മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം പകൽ അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയും ആയിരുന്നു.
തുടർന്ന് ഇയാൾ സംഭവസ്ഥലത്തു നിന്നും കടന്നു കളഞ്ഞെങ്കിലും പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുണ്ടക്കയം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുണ്ടക്കയം പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ ഷൈന്‍കുമാര്‍. എ, സബ്ബ് ഇൻസ്പെക്ടർ അനിഷ് പി എസ്, എസ്.സി.പി.ഒ മാരായ രഞ്ജിത്. എസ്. നായർ, ജോഷി എം തോമസ്,ബിജി വി.ജെ, നൂറുദ്ദീൻ എം.എസ് എന്നിവര്‍ ഉള്‍പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.