പൊൻകുന്നം ഇളംങ്ങുളം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ മോഷണശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു
പൊൻകുന്നം ഇളംങ്ങുളം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ മോഷണശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി അടിമാലി ചക്കിയാങ്കൽ വീട്ടിൽ വിജയൻ എന്ന് വിളിക്കുന്ന പത്മനാഭൻ (63) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നു പുലർച്ചെ ഒരു മണിയോടുകൂടി സ്ട്രോങ്ങ് റൂമിന്റെ പുറത്തെ മുറിയുടെ വാതിൽ പൊളിച്ച് മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു.
ഇത് കണ്ട നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് കോതമംഗലം, മുരിക്കാശ്ശേരി, പോത്താനിക്കാട്, ആലുവ,കൂത്താട്ടുകുളം, ചിങ്ങവനം, എളമക്കര എന്നീ സ്റ്റേഷനുകളിൽ മോഷണകേസുകൾ നിലവിലുണ്ട്. ഇയാൾ അടിമാലി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്
പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ് എൻ, എസ്.ഐ റെജിലാൽ കെ.ആർ, അഭിലാഷ് പി. റ്റി, സി.പി.ഓ മാരായ ഷാജി ചാക്കോ, കിരൺ കെ.കർത്ത എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.