എരുമേലി പിൽഗ്രിം സെന്റർ നവീകരണ പ്രവർത്തനങ്ങൾ ആറ് മാസത്തിനകം പൂർത്തിയാക്കും: മന്ത്രി
എരുമേലി പിൽഗ്രിം സെന്റർ നവീകരണ പ്രവർത്തനങ്ങൾ ആറ് മാസത്തിനകം
പൂർത്തിയാക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്
കോട്ടയം: ശബരിമല തീർത്ഥാടകർക്ക് ഏറെ പ്രയോജനം ചെയ്തിരുന്ന എരുമേലി പിൽഗ്രിം സെന്ററിന്റെ നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾ ആറ് മാസത്തിനകം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പിൽഗ്രിം സെന്ററിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം
ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പിൽഗ്രിം അമിനിറ്റി സെന്റർ ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജൂബി അഷറഫ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.എ ഷാനവാസ് ,
ബിൻസി ഇമ്മാനുവൽ കണ്ണിമല, വി.ഐ അജി,
ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. പദ്മകുമാർ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബിനോ ജോൺ,ടി.വി.ജോസഫ്,ജോസ് പഴയതോട്ടം,സലിം വാഴമറ്റം,നൗഷാദ് കുറുംകാട്ടിൽ,അനിയൻ എരുമേലി എന്നിവർ പങ്കെടുത്തു.
ശബരിമല തീർത്ഥാടകരുട സൗകര്യാർത്ഥം സുരക്ഷിത താമസത്തിനും വിശ്രമത്തിനുമായി 2003 ൽ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് എരുമേലി കൊരട്ടി പാലത്തിന് സമീപം മണിമലയാറിന്റെ തീരത്ത് നാലര ഏക്കറിലായി ആരംഭിച്ച പദ്ധതിയാണ് എരുമേലി പിൽഗ്രിം അമിനിറ്റി സെന്റർ. മൂന്ന് ഹാളുകൾ, രണ്ട് ഡോർമെട്രികൾ , എട്ട് മുറികൾ, എൺപത് ശുചിമുറികൾ എന്നിവയായിരുന്നു ആദ്യ ഘട്ടത്തിൽ ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. പിന്നീട് ഒരു പുതിയ ഹാളും, രണ്ട് വിഐപി മുറികളും കൂടി നിർമ്മിച്ചു. കോവിഡ് കാലത്ത് ഉണ്ടായ അടച്ചിടലിനെയും കാലപ്പഴക്കത്തെയും തുടർന്നാണ് കെട്ടിടത്തിന് അറ്റകുറ്റ പണികൾ വേണ്ടി വന്നത് . ഇതേ തുടർന്ന് ടൂറിസം വകുപ്പിൽ നിന്ന് ഒരു കോടി രൂപ അമിനിറ്റി സെന്റർ നവീകരണത്തിനായി അനുവദിച്ചു. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിനാണ് (സിൽക്ക് ) നിർമ്മാണച്ചുമതല