ചെങ്ങന്നൂർ എൻജിനിയറിംഗ് കോളേജ് വിദ്യാർഥി പൂമലച്ചാലിൽ മുങ്ങി മരിച്ചു
ചെങ്ങന്നൂർ എൻജിനിയറിംഗ് കോളേജ് വിദ്യാർഥി പൂമലച്ചാലിൽ മുങ്ങി മരിച്ചു.
പ്രൊവിഡൻസ് എൻജിനിയറിംഗ് കോളേജിലെ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ എരുമേലി സ്വദേശി അജിത്ത് (20) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് നാലരയോടെ കോളേജിന് തെക്കായുള്ള പൂമലച്ചാലിൽ കൂട്ടുകാരുമൊത്ത് എത്തിയതായിരുന്നു. സുഹൃത്ത് വെള്ളത്തിലേക്ക് ചാടുന്നത് കണ്ട് കൂടെ എടുത്തു ചാടിയതാണ് അപകട കാരണമെന്ന് പറയുന്നു.
സുഹൃത്ത് നീന്തി കയറിയെങ്കിലും അജിത്ത് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.
വിവരം അറിഞ്ഞ് അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും നാട്ടുകാർ ചേർന്ന് എടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മാമ്മൻ മെമ്മോറിയൽ ആശുപത്രി മോർച്ചറിയിൽ. ചെങ്ങന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.