ഏറ്റുമാനൂരിൽ പോക്സോ കേസിൽ കൂട്ടിക്കൽ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഏറ്റുമാനൂരിൽ പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ( പറവൂർ നോർത്ത് കുത്തിയതോട് ചെറുകടപ്പറമ്പ് ഭാഗത്ത് താമസം) ഇഷാം നജീബ് (22) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ വീഡിയോ കോൾ ചെയ്ത് കോൾ റിക്കോർഡ് ചെയ്യുകയും ,ഇത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് അതിജീവതയെ ഭീഷണിപ്പെടുത്തി 20,000 രൂപ തട്ടിയെടുക്കുകയുമായിരുന്നു.
അതിജീവതയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്. ഐ പ്രശോഭ്,എ.എസ്.ഐ സിനോയ് മോൻ, സി.പി.ഓ മാരായ ഡെന്നി പി ജോയ്, പ്രവീൺ പി. നായർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി