കോലാഹലമേട് തങ്ങൾപാറയിലെ ദർഗ ഷരീഫ് ആണ്ടുനേർച്ചയിൽ ആയിരങ്ങൾ പങ്കെടുത്തു
മുണ്ടക്കയം: കോലാഹലമേട് തങ്ങൾപാറയിലെ ദർഗ ഷരീഫ് ആണ്ടുനേർച്ചയിൽ ആയിരങ്ങൾ പങ്കെടുത്തു.
ഞായറാഴ്ച രാവിലെ 9:30 മുതൽ സിയാറത്ത്, ദിക്ർ ഹൽഖ, സ്വലാത്ത്, മൗലൂദ് പാരായണം, ഖുർആൻ പാരായണങ്ങൾക്ക് ബദരിയ്യ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം താഹ കാമിൽ സഖാഫിയും, ബദരിയ്യ മുസ്ലിം ജമാഅത്ത് ഇമാം ഷിയാസ് അംജദിയും നേതൃത്വം നൽകി .തുടർന്ന് തൊടുപുഴ അബ്ദുൾ കരീം സഖാഫി ഉൽബോധന പ്രസംഗം നടത്തി. ദുആ സമ്മേളനത്തിന് അസ്സയ്യിദ് അഹമ്മദ് അമീൻ, ബാഹഖി അൽഅസ്ഹരി, ആലപ്പുഴ മസ്താൻ പള്ളി ചീഫ് ജോനകപ്പുറം തങ്ങൾ എന്നിവർ നേതൃത്വം നൽകി . യോഗത്തിൽ കെ.എസ്.എം റഫീക്ക് മുഹമ്മദ് സഖാഫി, അബ്ദുൽ അസീസ് സഖാഫി, മുഹമ്മദ് സലിം സഖാഫി എന്നിവർ പങ്കെടുത്തു . 12 മണി മുതൽ നേർച്ച ചോറ് വിതരണം നടത്തി