ഹൈറേഞ്ച് യൂണിയൻ ഗുരുവന്ദനം കലോത്സവം 2003 ന് നാളെ  മുണ്ടക്കയത്ത് തിരിതെളിയും

ഹൈറേഞ്ച് യൂണിയൻ ഗുരുവന്ദനം കലോത്സവം 2003 ന് നാളെ  മുണ്ടക്കയത്ത് തിരിതെളിയും

മുണ്ടക്കയം. എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയൻ്റെ ഗുരുവന്ദനം കലോത്സവം 2003 ന് മുണ്ടക്കയം 52-ാം നമ്പർ ശാഖയിലെ മഹാകവി കുമാരനാശാൻ നഗറിൽ നാളെ രാവിലെ 9 ന് തിരിതെളിക്കും.

സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി 204 കലാ-സാഹിത്യ പ്രതിഭകൾ
കലോത്സവത്തിൽ മാറ്റുരയ്ക്കും ഗുരുദേവകൃതി ആലാപനം
ലളിതഗാനം, സംഘഗാനം, പദ്യ പരായണം,, പ്രസംഗം,
ഫാൻസി ഡ്രസ്സ്, മിമിക്രി, മോണോ ആക്ട്’ തിരുവാതിര, കഥാരചന, കവിതാരചന,ഉപന്യാസരചന, ചിത്ര രചന തുടങ്ങി വിവിധ ഇനങ്ങളിൽ മത്സരം നടക്കും

യൂണിയൻ തല ഗുരു വന്ദനം കലോത്സവത്തിന്
മുന്നോടിയായി ഹൈറേഞ്ച് യൂണിയന് കീഴിലെ മുഴുവൻ ശാഖകളിലും 13 ഇനങ്ങളിലായി ശാഖാതല മത്സരങ്ങൾ നടത്തിയിരൂന്നു. ശാഖാതലങ്ങളിൽ ഒന്നാം സമ്മാനം ലഭിച്ചവർ 6 സ്ഥലങ്ങളിലായി നടത്തിയ
മേഖല കലോത്സവങ്ങളിൽ മത്സരിച്ചു. പുഞ്ചവയൽ,പൊൻകു
ന്നം,, മുണ്ടക്കയം, പെരുവന്താനം, കോരുത്തോട്, ഏന്തയാർ
മേഖല കലോത്സവങ്ങളിൽ
ഒന്നാം സമ്മാനം ലഭിച്ചു വരാണ് നാളെ നടക്കുന്ന യൂണിയൻ തല. ഗുരു വന്ദനം കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്

രാവിലെ 9 ന് ഗുരുദേവ കൃതി ആലാപനത്തോടെ
ആരംഭിക്കുന്ന കലോത്സവത്തിന് ഇടവേളകളില്ലാതെ വൈകിട്ട് 6.30ന്
തിരുവാതിര മത്സരത്തോടെ
തിരശീല വീഴും.

ഏറ്റവും കൂടുതൽ
പോയിൻറുകൾ നേടുന്ന
ശാഖകൾക്ക് ട്രോഫിയും,
വിജയികൾക്കും, പങ്കെടുക്കുന്നവർക്കും
സമ്മാനങ്ങളും, സർട്ടിഫിക്കറ്റുകളും നൽകും.

യൂണിയന് കീഴിലെ 38 ശാഖകളിലെയും അംഗങ്ങളുടെ കലാ – സാഹിത്യ അഭിരുചി
പരിപോഷിപ്പിക്കുക എന്ന
ലക്ഷ്യവുമായ ണ് ഹൈറേഞ്ച് യൂണിയൻ
ഗുരു വന്ദനം കലോത്സവം
നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page