എരുമേലിയിൽ പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
എരുമേലിയിൽ പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം ചിറക്കടവ് തോണിപ്പാറ ഭാഗത്ത് നീർവേലി പറമ്പിൽ വീട്ടിൽ (എരുമേലി വാഴക്കാല ഭാഗത്ത് നെടുമ്പുറത്ത് മിനി വക വീട്ടിൽ വാടകയ്ക്ക് താമസം) ഷാജി മകൻ വിശാഖ് എൻ.എസ് (23) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.അതിജീവിതയുടെ പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.വി, എസ്.ഐ ശാന്തി കെ.ബാബു, അബ്ദുൾ അസീസ്, എ. എസ്.ഐ റിയാസുദിൻ, സി.പി.ഓ മാരായ ഷാജി ജോസഫ്, രാജേഷ്, കൃപ സിജി കുട്ടപ്പൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി