മുണ്ടക്കയം നെൻമേനി ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ മോഷണം
മുണ്ടക്കയം നെൻമേനി ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ മോഷണം
മുണ്ടക്കയം: മുണ്ടക്കയം നേന്മേനി ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ മോഷണം. ശ്രീകോവിൽ തുറന്നു ദേവി വിഗ്രഹത്തിൽ ചാർത്തിയിരുന്ന 12 ഗ്രാം തൂക്കം വരുന്ന രണ്ടു മാലയും ഒരു ലോക്കറ്റും കവർന്നു. മാസപൂജ മാത്രമുള്ള ക്ഷേത്രത്തിൽ തിങ്കളാഴ്ച വൈകിട്ട് വിളക്ക് കത്തിക്കാൻ എത്തിയ ശാന്തിയാണ് ഓഫീസ് തുറന്ന നിലയിൽ കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് ശ്രീകോവിൽ തുറന്നു മോഷണം നടത്തിയത് ശ്രദ്ധയിൽപ്പെടുന്നത്. കാണിക്കവഞ്ചിയിൽ ഉണ്ടായിരുന്ന നോട്ടുകളും മോഷ്ടാക്കൾ കവർന്നിട്ടുണ്ട്. മുണ്ടക്കയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ്സ്കോഡും സ്ഥലത്തെത്തിയിരുന്നു