ഇസ്ലാം മത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു
ഇന്ന് ചെറിയ പെരുന്നാൾ
വിശുദ്ധ റമദാനിലെ 30 ദിനം കൊണ്ട് നേടിയ വ്രതാനുഷ്ഠാന നിറവിൽ ഇസ്ലാം മത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു.
സംസ്ഥാനത്ത് ചെറിയ പെരുന്നാളിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും, ഈദ് നമസ്കാരവും നടക്കും.
പുതുവസ്ത്രങ്ങൾ അണിഞ്ഞും, പരസ്പരം സ്നേഹം പങ്കിട്ട് ആഘോഷവും, വിഭവസമൃദ്ധമായ ഭക്ഷണങ്ങവും വീടുകളിൽ സന്തോഷത്തിൻ്റെ മറ്റൊലി തീർക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖർ വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേര്‍ന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊല്ലം ബീച്ചിലെ പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കും.