പോലീസ് ഉദ്യോഗസ്ഥനെ എസ് എച്ച് ഒ മര്‍ദ്ധിച്ച സംഭവം.കൊച്ചി റേഞ്ച് ഐ ജി റിപ്പോര്‍ട്ട് തേടി.കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ ഷിന്റോ പി.കുര്യന്‍ അവധിയില്‍ പ്രവേശിച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനില്‍ എസ്എച്ച്ഒ പൊലീസ് ഉദ്യോഗസ്ഥന്റെ ബെല്‍റ്റില്‍ കുത്തിപ്പിടിച്ച സംഭവത്തില്‍
റിപ്പോര്‍ട്ട് തേടി കൊച്ചി റേഞ്ച് ഐജി. ഇതിനിടെ സംഭവം വിവാദമാകുകയും
മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത
സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ ഷിന്റോ പി.കുര്യന്‍ അവധിയില്‍ പ്രവേശിച്ചു. ഇതിനിടെ സംഭവത്തില്‍ സ്റ്റേഷനിലെ
സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച കാഞ്ഞിരപ്പള്ളി
ഡിവൈഎസ്പി അനില്‍കുമാര്‍ കോട്ടയം എസ് പി ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു