റബര്‍ വില 300 രൂപയായി ഉയരുമോ എന്ന കാര്യം പറയാനാകില്ലെന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍
റബര്‍ ബോര്‍ഡ് പിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നു എന്ന പ്രചാരണം ശക്തിപ്പെടുന്നതിനിടെയാണ് ബോര്‍ഡിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങള്‍ കോട്ടയത്ത് നടക്കുന്നത്. ഏഴു വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ റബര്‍ ബോര്‍ഡിന് അനുവദിച്ച പണത്തിന്‍റെ കണക്കു നിരത്തിയാണ് ബോര്‍ഡ് പൂട്ടുമെന്ന വാദങ്ങളെ ചെയര്‍മാന്‍ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നത്.