കേരള കോൺഗ്രസ് കോട്ടയം ജില്ലയിലെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്
കോട്ടയം : പുതുക്കിയ മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ കേരള കോൺഗ്രസ് വാർഡ്, മണ്ഡലം, നിയോജകമണ്ഡലം, തിരഞ്ഞെടുപ്പുകൾ പൂർത്തീകരിച്ച ശേഷം കേരള കോൺഗ്രസ് കോട്ടയം ജില്ലയിലെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 18/03/2023 (ചൊവ്വാ) നാളെ 3.00 പി.എം ന് ജില്ല റിട്ടേണിംഗ് ഓഫീസർ അഡ്വ : വിൻസെൻറ് കുരിശുംമൂട്ടിലിന്റെ അധ്യക്ഷതയിൽകേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടക്കും.
തുടർന്ന് നടക്കുന്ന ജില്ല നേതൃ സംഗമം കേരളാ കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ് , എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ , സെക്രട്ടറി ജനറൽ ജോയ് എബ്രാഹം എക്സ് എംപി,
പാർട്ടി സംസ്ഥാന-ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.